പെരിന്തൽമണ്ണ: വള്ളുവനാടൻ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന യാത്രാ സാഹിത്യോത്സവം ‘ട്രാവലിറ്റ് 26’ ശനിയാഴ്ച പെരിന്തൽമണ്ണ ടൗൺ ഹാളിൽ നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
യാത്രകളെയും യാത്രാനുഭവങ്ങളെയും മുൻനിർത്തിയുള്ള സംവാദങ്ങളാണ് സാഹിത്യോത്സവത്തിന്റെ പ്രധാന ആകർഷണം. ബെന്യാമിൻ അധ്യക്ഷത വഹിക്കും. ‘മലയാളിയുടെ യാത്രകൾ’ എന്ന വിഷയത്തിൽ സാഹിത്യകാരൻ സക്കറിയ മുഖ്യപ്രഭാഷണം നടത്തും. സുഹറ ചെറുകപ്പള്ളി, നിസാർ ഇൽത്തുമിഷ്, ശ്രുതിൻ ലാൽ, സൂരജ് രാജേഷ് ചേലാട്ട് എന്നിവർ സംസാരിക്കും.
സജി മാർക്കോസ്, ഇ. സന്തോഷ് കുമാർ, ജി.ആർ. ഇന്ദുഗോപൻ, ലിജീഷ് കുമാർ, ഡോ. പി.ആർ. നിഷ എന്നിവർ വിവിധ സെഷനുകൾ നയിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വി. മുസഫർ അഹമ്മദിനെ സക്കറിയ ആദരിക്കും. റഫീഖ് അഹമ്മദ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി. രാമൻ എന്നിവർ പങ്കെടുക്കും. ഹിന്ദുസ്ഥാനി സംഗീതജ്ഞ മഴയുടെ ഗസൽ സന്ധ്യയും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ സാംസ്കാരിക വേദി ഭാരവാഹികളായ പി.എ. നിഷാദ്, രാമദാസ് ആലിപ്പറമ്പ്, എം.പി. ജാസ്മിൻ, രാജീവ് കാലടി, സജിത്ത് പെരിന്തൽമണ്ണ എന്നിവർ പങ്കെടുത്തു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

