പൊന്നാനി: കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ പുതുതായി നിർമിച്ച ഊട്ടുപുര സമർപ്പിച്ചു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സി.എം.ഡി ഡോ. കെ.വി. അബ്ദുൽ നാസർ നിർമിച്ചുനൽകിയ ഊട്ടുപുര അദ്ദേഹം നാടിന് സമർപ്പിച്ചു.
10,000 ചതുരശ്രയടി വിസ്തീർണമുള്ള ഊട്ടുപുരയിൽ ഒരേസമയം ആയിരത്തോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ് ഊട്ടുപുര നിർമിച്ചിരിക്കുന്നത്.
കെ.പി. നൗഷാദലി എം.എൽ.എ, ക്ഷേത്രം ഊരാളൻ ടി.കെ. നാരായണരാജ്, പി.ടി. അജയ് മോഹൻ, സി. ഹരിദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, സി. മോഹനൻ, പി.വി. അയൂബ് എന്നിവർ സംസാരിച്ചു.
ക്ഷേത്രത്തിലെ ശബരിമല ഇടത്താവള കമ്മിറ്റിയും ഉത്സവാഘോഷ കമ്മിറ്റിയും ചേർന്ന് ഡോ. കെ.വി. അബ്ദുൽ നാസറിനെ ആദരിച്ചു.

