Breaking
Tue. Nov 17th, 2026

പൊന്നാനി–തവനൂർ പഴയ ദേശീയപാതയിൽ കാടുകയറി; യാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ

പൊന്നാനി: പൊന്നാനി–തവനൂർ പഴയ ദേശീയപാതയുടെ ഇരുവശങ്ങളിലും കാടും പുല്ലും വളർന്നുപൊന്തിയതോടെ വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ആശങ്കയിലായി.ഈശ്വരമംഗലം മൃഗാശുപത്രിക്ക് സമീപം റോഡിന്റെ ഇരുവശങ്ങളിലും കാട് പടർന്നുപിടിച്ച നിലയിലാണ്. ഗുലാബ് നഗർ മുതൽ ചമ്രവട്ടം കടവ് കരിമ്പന വരെയുള്ള ഭാഗങ്ങളിലും സമാനമായ സ്ഥിതിയാണ്.ഓവുചാലുകളിൽ പുല്ല് വളർന്നതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മലിനജലം ഉൾപ്പെടെ കെട്ടിക്കിടക്കുന്നത് പ്രദേശവാസികൾക്കും ദുരിതമാകുന്നു.റോഡരികിലെ കാട് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നു. വാഹനങ്ങൾ വശങ്ങളിലേക്ക് മാറ്റേണ്ടിവരുന്ന സാഹചര്യങ്ങളിൽ അപകടസാധ്യതയും വർധിക്കുന്നു.റോഡരികിലെ കാടുകൾ വെട്ടിമാറ്റി ഓവുചാലുകൾ വൃത്തിയാക്കി യാത്രാസുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *