Breaking
Wed. Nov 18th, 2026

തിരുവിതാംകൂർ രാജകുടുംബാഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാനെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.

പൊന്നാനി :കണ്ട കുറുംബക്കാവ് ശബരിമല ഇടത്താവള ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാൻ നിർവഹിച്ചു.പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.  പൊന്നാനിയിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിശ്രമം ,അന്നദാനം, കുടിവെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കണ്ട കുറുമ്പക്കാവ് ഇടത്താവളത്തിൽ വൃശ്ചിക മാസം ഒന്നു മുതൽ ആരംഭിച്ചു. കെ പി നൗഷാദ് അലി എംഎൽഎയുടെ അധ്യക്ഷതയിൽ തിരുവിതാംകൂർ രാജകുടുംബാംഗം പത്മനാഭ ദാസ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഇടത്താവള സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യരും സമന്മാരാണെന്ന സന്ദേശമാണ് ശബരിമല അയ്യപ്പൻ്റെ പൂങ്കാവനം ഉയർത്തിപ്പിടിക്കുന്നതെന്നും, തുടർച്ചയായി മൂന്നുവർഷവും പൊന്നാനിയിൽ ഇടത്താവളം ഒരുക്കുകയും തുടർന്ന് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി സ്ഥിരമായ ഇടത്താവളം നടപ്പിലാക്കുന്നതിന് പരിശ്രമിക്കുകയും ചെയ്ത പൊന്നാനി എംഎൽഎ നൗഷാദലിയെ അഭിനന്ദിക്കുകയാണെന്നും ആദിത്യ വർമ്മ തമ്പുരാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തിരുവിതാംകൂർ രാജകുടുംബാംഗത്തെ പഞ്ചവാദത്തോടുകൂടി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. കണ്ട കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിന് ഊട്ടുപുര നൽകിയ അക്ബർ ട്രാവൽസ് എംഡി ഡോ: കെ വി അബ്ദുൽ നാസറിനെ ആദിത്യ വർമ്മ തമ്പുരാൻ പൊന്നാട അണിയിച്ചു. നൗഷാദലി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗക്ഷേമ അധ്യക്ഷൻ നീലമന ദാമോദരൻ നമ്പൂതിരി, കാടാമ്പുഴ ക്ഷേത്രം തന്ത്രി ആണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ടി കെ നാരായണ രാജ, സിനിമാ നടൻ ഷൈജു കുറുപ്പ്, രഘു രാമ നാരായണദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, സംവിധായകൻ ശ്രീകുമാർ മേനോൻ, പിടി അജയ്മോഹൻ, സി ഹരിദാസ്, ടി കെ അഷറഫ്, അഷറഫ് കോക്കൂർ, എംവി ശ്രീധരൻ മാസ്റ്റർ, സി മോഹനൻ നായർ, കെ രാജീവ്, പീ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഇടത്താവള കമ്മിറ്റി ഭാരവാഹികളായ എ പവിത്രകുമാർ, സി എ ശിവകുമാർ, കല്ലൂര് മുരളീധരൻ, പി സദാനന്ദൻ, ഉണ്ണികൃഷ്ണൻ പൊന്നാനി ,നളിനി സരോജം, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, കെ പി സോമൻ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *