Breaking
Wed. Aug 5th, 2026

പൊന്നാനി നെയ്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൃഷിനാശം തെങ്ങിൻ തൈകളും വാഴകളും വ്യാപകമായി നശിപ്പിച്ചു

പൊന്നാനി: പൊന്നാനി നെയ്തല്ലൂർ മേഖലകളിലാണ് കാട്ടുപന്നികളുടെ ശല്യം വ്യാപകമായി കൃഷി നാശത്തിന് കാരണമാകുന്നത്. കഴിഞ്ഞദിവസം നെയ്തല്ലൂർ മൂച്ചിക്കൽ ഭാഗത്ത് പയ്യങ്ങാട് കുഞ്ഞിരാമൻറെ അഞ്ചു തെങ്ങും തൈകളും വാഴയും കാട്ടുപന്നികൾ നശിപ്പിച്ചു.കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പല കർഷകരും കൃഷി മതിയാക്കാൻ ഒരുങ്ങുകയാണ്. തെങ്ങ് വാഴ നെൽകൃഷി എന്നിവയെല്ലാം വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കൂട്ടം കൂടി അല്ലാതെയും ഒറ്റയ്ക്കും ഇവ കൃഷി നശിപ്പിക്കുന്ന അവസ്ഥയാണ്.വലിപ്പ കൂടുതലുള്ളവ അപകടകാരികൾ കൂടിയാണ് എന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നികളെ നശിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം

Related Post

Leave a Reply

Your email address will not be published. Required fields are marked *