പൊന്നാനി: സി.പി.എം. കടവനാട് ലോക്കൽകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും നഗരസഭ ശുചീകരണ തൊഴിലാളികൂടിയായിരുന്ന എം.വി. ഷീജയുടെ നിര്യാണത്തിൽ അനുശോചന യോഗംചേർന്നു.
കടവനാട് കൈരളി ഗ്രന്ഥാലയത്തിന്റെ പരിസരത്ത് മൗന ജാഥയ്ക്കുശേഷം നടന്ന അനുശോചനയോഗം സി.പി.എം. പൊന്നാനി ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി വി. രമേശൻ അധ്യക്ഷനായി.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, വാർഡ് കൗൺസിലർ വി.പി. ബാബു, പുന്നക്കൽ സുരേഷ്, എം.കെ. സുരേഷ് ബാബു, പി. ഇന്ദിര, ധന്യ പതായാരത്ത്, പ്രബിത പാതിരവളപ്പിൽ, എ. അബ്ദുറഹ്‌മാൻ, കെ. ഗോപിദാസ്, സതീഷ് ചെമ്പ്ര എന്നിവർ സംസാരിച്ചു.