താനൂർ : എൻജിൻ തകരാറിലായി നടുക്കടലിൽക്കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയും മീൻപിടിത്തബോട്ടും തീരത്തെത്തിച്ചു. ബോട്ട് കടലിൽ കുടുങ്ങിയ സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൊന്നാനി ഫിഷറീസ് എ.ഡി.എഫിന്റെ നിർദേശപ്രകാരം 31 നോട്ടിക്കൽ മൈൽ ദൂരത്തുനിന്നാണ് ആറ് മത്സ്യത്തൊഴിലാളികളെയും ബോട്ടിനെയും താനൂർ തുറുമുഖത്ത് സുരക്ഷിതമായി രക്ഷാപ്രവർത്തകർ എത്തിച്ചത്.ആലുങ്ങൽ സ്വദേശി സുബൈറിന്റെ ഉടമസ്ഥയിലുള്ള സുൽത്താൻ ബോട്ടാണ് കടലിൽ കുടുങ്ങിയത്. താനൂരിലെ റെസ്ക്യു ഗാർഡ് സവാദ്, അലി അക്ബർ, സ്രാങ്ക് യൂനുസ്, മുഹമ്മദ് യാസിൻ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.