Breaking
Sun. Aug 16th, 2026

അടച്ചുപൂട്ടിയ കുറ്റിപ്പുറത്തെ റെയിൽവേ നടപ്പാലം നാട്ടുകാരെ വട്ടംകറക്കുന്നു

കുറ്റിപ്പുറം :  അറ്റകുറ്റപ്പണിക്കെന്ന പേരിൽ അടച്ചുപൂട്ടിയ കുറ്റിപ്പുറത്തെ റെയിൽവേ നടപ്പാലം നാട്ടുകാരെ വട്ടംകറക്കുന്നു. ഒന്നരമാസം മുൻപ് അറ്റകുറ്റപ്പണിക്കെന്ന അറിയിപ്പിൽ റെയിൽവേ അടച്ചുപൂട്ടിയ നടപ്പാലത്തിൽ ഇതുവരെ ജോലികൾ ആരംഭിച്ചിട്ടില്ല. ബംഗ്ലാംകുന്ന് പ്രദേശത്തുള്ളവർക്കും മേലേ അങ്ങാടിയിലെ മിനി സിവിൽ സ്റ്റേഷനിലേക്കും കുറ്റിപ്പുറത്തെ സ്കൂളുകളിലേക്കുമെത്തുന്നവർക്കും ഏക ആശ്രയമായ നടപ്പാലമാണ്  അടഞ്ഞുകിടക്കുന്നത്.യാത്രക്കാർ റെയിൽവേ ട്രാക്ക് ചാടിക്കടന്നും ആശുപത്രിക്കു സമീപത്തെ റോഡിലൂടെ വളഞ്ഞുമാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്ന എന്ന ബോർഡ് ഇരുവശത്തും സ്ഥാപിച്ചതല്ലാതെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ജോലികൾ പൂർത്തിയാക്കി നടപ്പാലം തുറന്നു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Post

Leave a Reply

Your email address will not be published. Required fields are marked *