Breaking
Wed. Aug 5th, 2026

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിൾ ചെയർമാൻ ആയി ഖലീൽ റഹ്മാൻ ചുമതല ഏറ്റു

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ ജെകോമിന്റെ എടപ്പാൾ ടേബിളിന്റെ ചെയർമാനായി പ്രമുഖ ബിസിനസ് ട്രെയിനിങ് സ്ഥാപനമായ എജുമോൾഡേഴ്സിന്റെ സിഇഒ ഖലീൽ റഹ്മാൻ ചുമതല ഏറ്റു.പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസിൽ വെച്ച് നടന്ന പ്രോഗ്രാമിൽ പ്രമുഖ ഇൻറർനാഷണൽ ബിസിനസ് കോച്ച് ഖസാക്ക് ബഞ്ചാലി ഉദ്ഘാടനം നിർവഹിച്ചു.

നിലവിലെ ചെയർമാൻ ഷുഹൈബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജേക്കോം നാഷണൽ ചെയർമാൻ വേണുഗോപാൽ മുഖ്യാതിഥിയായും, വിശിഷ്ടാതിഥിയായി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ സോൺ 28 ൻ്റെ പ്രസിഡൻറ് അഡ്വക്കറ്റ് ജംഷാദ് കൈനിക്കരയും, മുഖ്യപ്രഭാഷകനായി ജേക്കോം സോൺ ചെയർമാൻ രാംദാസും പങ്കെടുത്തു.2025 ലേക്കുള്ള ജെകോം ഹെഡ് ടേബിളിന്റെ വൈസ് ചെയർമാൻ അമീൻ കെ വി, സെക്രട്ടറി ഫഹദ്, ട്രഷറർ റഷീദ് കെ വി, ജോയിൻ സെക്രട്ടറി രഞ്ജി മിഥുൻ, ഡയറക്ടർമാരായ ഷാഹിദ് ഷാനു, ഗിരീഷ് കുമാർ എന്നിവരും ചുമതല ഏറ്റു.

മുൻ സോൺ ചെയർമാൻ ഇ.പ്രകാശ്, ജേക്കോം കോച്ച് രജീഷ്, ജേക്കോം സോൺ കോഡിനേറ്റർ തെസ്നിം എന്നിവർ സന്നിഹിതരായിരുന്നു.2024 ലെ മികച്ച ബിസിനസ് പേഴ്സൺ ഉള്ള അവാർഡ് കരസ്ഥമാക്കിയ എടപ്പാൾ ക്ലാസിക് ഇൻറീരിയർ ഹബ്ബ് മാനേജിംഗ് ഡയറക്ടർഷാഹിദ് ഷാനുവിനുള്ള അവാർഡ്, ടോപ്പ് ജീ നോട്ട് റിസീവർ, സ്റ്റാർ ഓഫ് ദി മന്ത് എന്നീ അവാർഡുകളും വിതരണം ചെയ്തു.പ്രോഗ്രാം ഡയറക്ടർ ഫഹദ് സ്വാഗതവും ട്രഷറർ റഷീദ് കെ വി നന്ദിയും ആശംസിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *