Breaking
Sun. Aug 16th, 2026

ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിലെ ചെമ്പിക്കൽ ഭാഗത്തെ പുൽക്കാടുകൾക്ക് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് തീ പടർന്നത്.തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സംഘം പുഴയിലൂടെ നീന്തിച്ചെന്ന് രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. വേനൽക്കാലത്ത് പുഴയിലെ പുൽക്കാടുകൾക്ക് തീപിടിക്കുന്നത് നിത്യസംഭവമാണ്. തീയിടുന്നതിന് പിന്നിൽ സമൂഹദ്രോഹികളാണെന്ന് ആരോപണമുണ്ടെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *