എടപ്പാൾ : സ്വന്തമായി കൃഷി ചെയ്ത നെല്ലിന്റെ അരിയുപയോഗിച്ച് അവിലുണ്ടാക്കി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് വേറിട്ടതാകുന്നു. വിളവെടുത്ത നെല്ലിലെ പകുതി അവിലാക്കി ‘അമൃതം’ എന്ന പേരിൽ വിപണിയിലിറക്കാനാണ് പദ്ധതി. എൻ.എസ്.എസിന്റെ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായാണ് അവിൽ നിർമാണം. ഞാറുനടാനും കളപറിക്കാനും കൊയ്ത്തിനും നേതൃത്വം നൽകുന്നത് എൻ.എസ്.എസ്. വൊളന്റിയർമാർതന്നെ.
പ്രിൻസിപ്പൽ കെ.എം. അബ്ദുൾഗഫൂർ, പ്രോഗ്രാം ഓഫീസർ സി.വി. പ്രിനേഷ്, അധ്യാപകനായ ഷാജി, സലാം പോത്തനൂർ, കൃഷിക്കാരനായ വേലായുധൻ എന്നിവരും ഒപ്പമുണ്ട്. കിട്ടുന്ന തുക എൻ.എസ്.എസിന്റെ വിവിധ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തിരുമാനം.