തവനൂർ : തവനൂർ റോഡ് ജങ്ഷനിൽ സ്വകാര്യബസും ലോറിയും കുട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസും തവനൂർ ഭാഗത്തുനിന്നു വന്ന ലോറിയും കൂട്ടിയിടിച്ചത്.ബസ് യാത്രക്കാരായ കോഴിക്കോട് സ്വദേശി ജാസിൽ (35), തമിഴ്‌നാട് സ്വദേശി സംഗീത (45), കൊണ്ടോട്ടി സ്വദേശി ഷമ്മാസ് (19), വളാഞ്ചേരി സ്വദേശി ഷബ്‌ന (28), ലോറി ഡ്രൈവർ കാടാമ്പുഴ പാങ്ങ് സ്വദേശി ഉമൈർ (25) എന്നിവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.