താനൂർ : താനാളൂർ അരീക്കാട് പാടശേഖരസമിതിക്കു കീഴിൽ വാർഡംഗം കുഞ്ഞിപ്പ തെയ്യമ്പാടിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുത്തു.താനൂർ ബ്ലോക്ക് പ്രസിഡൻറ് സൈനബ ചേനാത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.താനാളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ബീന, പൊന്മുണ്ടം എഡിഎ പി.ഇ. ബാബു സക്കീർ, കൃഷി ഓഫീസർ പി. ശില്പ, പാടശേഖരസമിതിയംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. അഞ്ചു ഹെക്ടർ ഭൂമിയിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്.