Breaking
Sun. Aug 16th, 2026

തിരൂർ : വൈഎംസിഎയുടെ നേതൃത്വത്തിൽ എക്യുമെനിക്കൽ ക്രിസ്‌മസ്പുതുവത്സരാഘോഷം നടത്തി. തിരൂർ ഫാത്തിമ മാതാ നഴ്സറി സ്‌കൂളിൽ ആഘോഷപരിപാടികൾ നടന്നു.നൂറിലേറെ ക്രിസ്‌മസ് പാപ്പമാർ അണിനിരന്ന പാപ്പാ ഷോയോടുകൂടിയാണ് ആഘോഷപരിപാടികൾക്കു തുടക്കമായത്. റവ. ഫാ. എൽദോ ജേക്കബ് പാപ്പാഷോ ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്നു നടന്ന ക്രിസ്‌മസ് പുതുവത്സര സമ്മേളനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്തു. തിരൂർ വൈഎംസിഎ പ്രസിഡൻറ് എസ്. ദാനം അധ്യക്ഷനായി.കോർ എപ്പിസ്‌കോപ്പ റവ. മാത്യൂസ് വട്ടിയാനിക്കൽ മുഖ്യാതിഥിയായി. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര കേക്ക് മുറിച്ചു.

വൈഎംസിഎ സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൽ വിജയികളായവർക്ക് തിരൂർ ഡിവൈഎസ്‍പി എ.ജെ. ജോൺസൺ സമ്മാനം നൽകി. റവ. ഫാ ജോസഫ് മണ്ണഞ്ചേരിൽ ക്രിസ്‌മസ് സന്ദേശവും റവ. ഫാ. എൽദോ ജേക്കബ് പുതുവത്സര സന്ദേശവും നൽകി. വൈഎംസിഎ മലപ്പുറo സബ് റീജൻ ചെയർമാൻ സി.എസ്. റെനി, റവ. ജോബ്ബാസ് ഭാസ്‌കർ, റവ. സിസ്റ്റർ നിർമൽ എസ്.എച്ച്, റവ. സിസ്റ്റർ സിൽവിയ, റവ. സിസ്റ്റർ വിനയ, എം.ഐ. ജേക്കബ്, മനോജ് ജോസ്, ജോളി തോമസ് കാക്കശ്ശേരി, ഷാജി ജോർജ് എന്നിവർ സംസാരിച്ചു.വിവിധ ഗ്രൂപ്പുകൾ കാരൾ ഗാനങ്ങൾ ആലപിച്ചു. യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്കായി മത്സരങ്ങളും കലാപരിപാടികളും നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *