എടപ്പാൾ : എടപ്പാൾ പഞ്ചായത്തിൽ ഒരു ബൂത്ത് മാത്രമുള്ള വാർഡുകളിൽ വരിനിന്നു വലഞ്ഞ് വോട്ടർമാർ. പഞ്ചായത്തിലെ ഒൻപത് വാർഡുകളിലാണ് ഒരു ബൂത്തുമാത്രമുള്ളത്.1200 വോട്ടർമാരിൽ കുറവുള്ള വാർഡുകളിലെല്ലാം ഒരു ബൂത്ത് മതിയെന്ന തീരുമാനമനുസരിച്ചാണ് ഇവിടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ്, എട്ട്, ഒൻപത് ഉൾപ്പെടെയുള്ള വാർഡുകളിൽ ഒരു ബൂത്ത് മാത്രം സജ്ജീകരിച്ചത്. എന്നാൽ, പല ബൂത്തുകളിലും 1300-1400 വോട്ടർമാരുണ്ടായിരുന്നുവെന്ന് പാർട്ടി പ്രതിനിധികൾ പറയുന്നു.
ഈ ബൂത്തുകളിലെല്ലാം രാവിലെമുതൽ സ്ത്രീകളടക്കമുള്ളവരുടെ നീണ്ട നിരയായിരുന്നു. കുട്ടികളുമായാണ് പല വോട്ടർമാരുമെത്തിയത്. സമയം നീണ്ടതോടെ ഇവരും അസ്വസ്ഥരായി. അസുഖമുള്ളവരും പ്രായമായവരുമെല്ലാം മണിക്കൂറുകൾ കാത്തുനിന്നു. വോട്ടിങ് സമയം അവസാനിച്ച് ഒരുമണിക്കൂറോളം കഴിഞ്ഞാണ് ഇവിടെ വോട്ടെടുപ്പ് പൂർത്തിയായത്.ഒരു ബൂത്ത് മാത്രമുള്ള എടപ്പാൾ പൊറൂക്കര, വാർഡിലെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.

