Breaking
Wed. Sep 30th, 2026

‘കൃഷി സമൃദ്ധി’ സ്പെക്‌ട്രം ബഡ്സ് സ്കൂളിൽ തുടങ്ങി

എരമംഗലം : പഠനത്തോടൊപ്പം ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാൻ ‘കൃഷി സമൃദ്ധി’ യുടെ ഭാഗമായി സമഗ്ര പച്ചക്കറിയജ്ഞം 2025-26 പദ്ധതി മാറഞ്ചേരി പരിച്ചകം സ്‌പെക്‌ട്രം സ്പെഷ്യൽ ബഡ്സ് സ്കൂളിൽ തുടങ്ങി.കാർഷികവികസന കർഷക ക്ഷേമ വകുപ്പിന്റെയും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി സ്കൂളിൽ നടപ്പാ ക്കുന്നത്. സ്‌പെക്‌ട്രം സ്പെഷ്യൽ ബഡ്‌സ് സ്കൂളിൽ കൃഷിവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബി. സുരേഷ്‌കുമാർ മുഖ്യാതിഥിയായി.പെരുമ്പടപ്പ് ബ്ലോക്ക് കൃഷി അസി. ഡയറക്ടർ എം.വി. വിനയൻ, മാറഞ്ചേരി കൃഷി ഓഫീസർ അൽത്താഫ് മുഹമ്മദ്, സ്കൂൾ പ്രഥമാധ്യാപിക പി. ആയിഷ, പിടിഎ അംഗങ്ങ ളായ മുഹമ്മദുണ്ണി, സുഫൈറ, സബീന, ഫാരിഷ, നസീമ, ഹസീന, അധ്യാപകർ തുടങ്ങിയവർ നേതൃത്വംനൽകി. വഴുതന, വെണ്ട, മുളക്, തക്കാളി, ചീര, പയർ, വെള്ളരി, മത്തൻ തുടങ്ങിയ വയാണ് പദ്ധതിയുടെ ഭാഗമായി പ്രധാനമായും കൃഷിചെയ്യുന്നത്. അടുത്തഘട്ടം വാഴക്കൃഷിയും നടത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *