എടപ്പാൾ: ലോക്സഭയിലും രാജ്യസഭയിലും ഇന്നും നാളെയുമായി വഖ്ഫ് നിയമ ഭേദഗതി അവതരിപ്പിക്കുകയും , അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ മുസ്‌ലിം വംശഹത്യാ പദ്ധതിയുടെ ഭാഗമെന്ന നിലയിൽ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം നടത്തുന്നതിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിൽ പ്രതിഷേധ മാർച്ച് നടന്നു. പ്രകടനത്തിന് വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് കമറുദ്ദീൻ എ എ , വൈസ് പ്രസിഡൻ്റെ മുജീബ് , ട്രഷറർ റസാക്ക് , മണ്ഡലം വൈസ് പ്രസിഡൻ്റ് ഷഹനാസ് , മണ്ഡലം ട്രഷറർ അബ്ദുറബ്ബ് , ഫ്രെട്ടേണിറ്റി മണ്ഡലം കമ്മിറ്റി അംഗം ഹിലാൽ അബ്ദുൽ ഖാദർ, നജീബ് എന്നിവർ നേതൃത്വം നല്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *