ചങ്ങരംകുളം : ദേശീയപാതയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ ഭാഗമായുണ്ടായ കുഴികൾ അടിയന്തരമായി ടാറിടണമെന്ന് ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചങ്ങരംകുളത്തെ റോഡിലെ കുഴികൾ പ്രവർത്തകരോടൊപ്പം സന്ദർശിച്ചു. റോഡുകൾ കാനകൾ കീറി ഭാഗികമായി അടയ്ക്കുന്ന നടപടി അവസാനിപ്പിക്കണം. ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല അധ്യക്ഷനായി. ടി. ഗോപാലകൃഷ്ണൻ, ജെനു പട്ടേരി, കൃഷ്ണൻ പാവിട്ടപുറം, ശ്രീനി വാരണാട്ട്, വിപിൻ കോക്കൂർ, ബിജു മാന്തടം തുടങ്ങിയവർ പ്രസംഗിച്ചു.