എടപ്പാൾ : മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പൊൽപ്പാക്കര അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വാർഡ് പ്രസിഡന്റ് സന്ദീപ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ സുരേഷ് പൊൽപ്പാക്കര അനുസ്മരണം നടത്തി. മോഹനൻ പള്ളശ്ശേരി വേണു ഗോപാലൻ അമ്പാട്ടുവളപ്പിൽ സുനിൽ സുദേവ് പള്ളശ്ശേരി എന്നിവർ പങ്കെടുത്തു.