താനൂർ : മത്സ്യ തുറമുഖത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കാതെ, അടിസ്ഥാന സൗകര്യ ങ്ങളൊരുക്കാതെ പ്രവേശനത്തിന് അന്യായ ടോൾപിരിവ് നടത്തുന്നത് നിർത്തി വെക്കണ മെന്നാവശ്യപ്പെട്ട് എസ്ഡിടിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ) തുറ മുഖത്തേക്ക് പ്രതിഷേധമാർച്ചും സംഗമവും സംഘടിപ്പിച്ചു.യൂണിയൻ ജില്ലാപ്രസിഡൻറ് അക്ബർ പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡൻറ് ഇ.പി. അബ്ദുൾസലാം അധ്യക്ഷനായി. കെ.പി. കുഞ്ഞുമോൻ, എ.കെ. അഷ്‌കർ, മുബാറക്ക് ചീരാൻ കടപ്പുറം എന്നിവർ പ്രസംഗിച്ചു.