തിരൂർ : തിരൂർ തൃക്കണ്ടിയൂരിൽനിന്ന് 33-ാം വാർഡായ വിഷുപ്പാടത്തെ അങ്കണവാടിക്ക് സമീപത്തുകൂടെ പോലീസ് ലൈൻ-പൊന്മുണ്ടം ബൈപ്പാസിലേക്ക് കടക്കുന്ന റോഡാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായി കിടക്കുന്നത്. മഴ പെയ്താൽ ഈ റോഡിൽ കുന്നത്തുഭാഗത്ത് വെള്ളം പൊങ്ങും. സ്കൂൾ തുറന്നാൽ വിദ്യാർഥികൾക്ക് ഇതിലെ പോകാൻ കഴിയില്ല.തിനിടെ നൂറു മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ അഴുക്കു ചാലിന്റെ നിർമ്മാണം നടത്തിയില്ല. ഇതു കാരണം റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു. അഴുക്കുചാൽ നിർമാണത്തിന് നഗരസഭ ആറുലക്ഷം രൂപ വകയിരുത്തിയെങ്കിലും നിർമ്മാണം തുടങ്ങിയിട്ടില്ല. റോഡിന്റെ ബാക്കിഭാഗം കോൺക്രീറ്റ് ചെയ്യാൻ 15 ലക്ഷം രൂപ നഗരസഭ അനുവദിക്കണം.