Breaking
Thu. Oct 1st, 2026

പൊന്നാനി ബ്ലോക്ക് കേരളോത്സവം ഒക്ടോബർ 11 മുതൽ

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്ക് കേരളോത്സവം 2025 ഒക്ടോബർ 11 മുതൽ 26 വരെ നടക്കും. പരിപാടിയുടെ സംഘാടക സമിതി യോഗം ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സ്മിത പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, യൂത്ത് കോർഡിനേറ്റർ ബിജു, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു എന്നിവർ പ്രസംഗിച്ചു.വിവിധ ക്ലബ്ബുകളുടെയും പഞ്ചായത്തുകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *