പുറത്തൂർ : കാവിലക്കാട്-ആലത്തിയൂർ റോഡിൽ പുറത്തൂർ സിഎച്ച്സിക്ക് സമീപം നിർമി ച്ചിട്ടുള്ള കൾവെർട്ട് ഹമ്പായി മാറിയതോടെ അപകടങ്ങൾക്കു കാരണമാകുന്നു. ചൊവ്വാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ വെട്ടം കാരാറ്റുകടവത്ത് റംലയ്ക്ക്(57) തലയ്ക്ക് പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടു മാസ ത്തിനിടെ ചെറുതും വലുതുമായി പത്തിലേറെ അപകടങ്ങൾ ഇവിടെയുണ്ടായി. നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ഒരു മുന്നറിയിപ്പ് ബോർഡ് പോലും ഇവിടെയുണ്ടായിരുന്നില്ല. തീർത്തും അശാസ്ത്രീയമായാണ് റോഡിൽ ഹമ്പ് നിർമിച്ചിരിക്കുന്നത്.
കൃഷിക്കും ജലസേചനത്തിനുമായി നിർമിച്ച കനാലിലെ വെള്ളം ഒഴുക്കിവിടാനും മഴവെള്ളം ഡ്രൈനേജിനുമായുള്ള കൾവർട്ട് പുതുക്കിപ്പണിതതോടെയാണ് അങ്ങാടിയിൽ ഹമ്പ് രൂപ പ്പെട്ടത്.കോൺക്രീറ്റ് ചെയ്തതിനുശേഷം ടാറിങ് നടത്തി ഹമ്പ് സ്മൂത്ത് റൗണ്ടഡ് ആക്കിയിട്ടില്ല. മാനദണ്ഡമനുസരിച്ച് ഹമ്പുകൾക്ക് 3.7 മീറ്റർ വീതിയും 10 സെന്റിമീറ്റർ ഉയരവും വേണം. സ്മൂത്ത് റൗണ്ടണ്ട് ആകൃതിയാണ് വേണ്ടത്. എന്നാൽ റോഡ് നിരപ്പിൽനിന്ന് 20 സെന്റിമീറ്ററോളം ഉയരത്തിൽ സ്ലാബിട്ട്, പെട്ടെന്ന് ഉയർന്നും പെട്ടെന്ന് താഴുന്നതുമായ രൂപത്തിൽ അവ്യക്തമായ ആകൃതിയിലാണിപ്പോൾ ഹമ്പിന്റെ നിൽപ്പ്.
വാഹനയാത്രക്കാർക്ക് ദൂരെ നിന്ന് ഹമ്പ് തിരിച്ചറിയാൻ കഴിയുന്നില്ല. സാധാരണ മുന്നറിയിപ്പ് സൂചന നൽകുന്ന വരകളൊന്നും റോഡിൽ ഇട്ടിട്ടില്ല. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ജൂൺ മാസത്തിലാണ് കൾവർട്ട് നിർമാണത്തിന്റെ ഭാഗമായി ഹമ്പ് ഉണ്ടാക്കിയത്. ഇരുചക്ര വാഹനക്കാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. അങ്ങാടിയിൽ ആളൊഴിഞ്ഞ സമയ ങ്ങളിലും രാത്രിയിലുമാണ് അപകടങ്ങൾ കൂടുതലും.ഇതിനോടകം നിരവധി ഇരുചക്ര വാഹന ക്കാരാണ് അപകടത്തിൽപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിനെ നാട്ടുകാർ വിവര മറിയിച്ചതി നെത്തുടർന്ന് ബുധനാഴ്ച മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.റോഡ് നവീകരണം നടക്കുന്ന സമയത്ത് ഹമ്പും നികത്തുമെന്നാണ് അറിയുന്നത്. എന്നാൽ റോഡ് പണിക്ക് ഇനിയും സമയമെടുക്കും.