Breaking
Sun. Aug 16th, 2026

മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കലോത്സവം 2025 സെപ്റ്റംബർ 20ന് എടപ്പാൾ അയിലക്കാട് ക്യാമ്പ് ആൻഡ് എം സ്കൂളിൽ വച്ച് നടക്കും

എടപ്പാൾ: മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കലോത്സവം 2K25-ൽ 85 സ്കൂളുകൾ പങ്കെടുക്കും. തിരൂർ, മഞ്ചേരി എന്നീ രണ്ട് റീജിയണുകളായി മത്സരങ്ങൾ നടക്കും.തിരൂർ റീജിയണിലെ സെമി സ്റ്റേജ് ഇവന്റുകൾ ‘സർഗ്ഗധാര’ എന്ന പേരിൽ ക്യാമ്പ് & എം സ്കൂൾ ഓഫ് ലൈഫ്ഇന്റർനാഷണലിൽ വച്ച് നടത്തുമെന്ന് ഇന്ന്‌ നടത്തിയ പ്രസ്‌ മീറ്റിൽ മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ്‌ നൗഫൽ പുത്തൻപീടിയേക്കൽ അറിയിച്ചു. 35 സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ 12 സ്റ്റേജു കളിലായി മാറ്റുരക്കുന്ന ഈ സർഗ്ഗവിരുന്ന്, കലോത്സവത്തിന് പുതിയൊരു അനുഭവ മായിരിക്കു മെന്ന് മലപ്പുറം സെൻട്രൽ സഹോദയ സെക്രട്ടറി അനീഷ്‌കുമാർ പങ്കുവെച്ചു.

കലോത്സവത്തിന്റെ ലോഗോ ഡിസൈനിംഗ് ക്യാമ്പ് & എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണൽ മത്സരത്തിൽ വിജയികളായി.മത്സരം നടത്താനുള്ള എല്ലാ സൗകര്യങ്ങൾ്രക്ക് ക്യാമ്പ് ആൻ്റ് എം സ്കൂൾ ടീ സംജമാണെന്ന് സ്കൂൾ ഡയറക്ടർ വി കബീർ അറിയിച്ചു. എടപ്പാൾ പ്രസ് ക്ലബിൽ നടത്തിയ പ്രസ്‌ മീറ്റിങ്ങിൽ പ്രിൻസിപ്പലും സഹോദയ ട്രഷററും കൂടിയായ മനോജ് മാത്യു കലോത്സവം, തിരൂർ ഡി വൈ എസ് പി Mr. ജോൺസൺ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു. സ്കൂൾ മാനേജിങ് ഡയറക്ടർ കബീർ വലിയകത്ത്, സ്കൂൾ കോ-ഓർഡിനേറ്റർ ഷഹന എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *