Breaking
Thu. Jul 2nd, 2026

പൊന്നാനി:പൊന്നാനിയിൽ കേസിൽ ഉൾപെട്ട് ഒളിവിൽ പോയ 3 പേരെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.പൊന്നാനി റൗബ ബാറിൽ മാനേജരെയും കസ്റ്റമറെയും ഉൾപടെ ബിയർ ബോട്ടിൽ കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ അത്തോണി പറമ്പിൽ അൻസാർ എന്ന എ.പി. അൻസാറിനെ ചെന്നൈയിൽ എഗ്മൂറിൽ നിന്നും അറസ്റ്റ് ചെയ്തു. സംഭവ ത്തിൽ മൂന്ന് പ്രതികളെ സംഭവ ദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു..ഈ സമയം സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ അൻസാർ മോഷണം ,അടിപിടി ,ഉൾപടെ നിരവധി കേസുകളിൽ പ്രതിയായ ആളാണ്

.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവതികളെയുംഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് പീഡനത്തിന് ഇരയായക്കിയ കേസിൽ ഒളിവിൽ പോയ പൊന്നാനി മുക്കാടി സദേശി കുന്നത്ത് സൈനുദ്ദീൻ ചെന്നൈയിലെ തീരുമുടിവാക്കം എന്ന സ്ഥലത്ത്  ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച ലക്ഷദ്വീപ് സ്വദേശിനിയായ പെൺ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞ് വരവേ പൊന്നാനി പോലിസ് ചെന്നൈയിലെത്തി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു.എറണാകുളത്ത് ജോലി ചെയ്തിരുന്ന സൈനുദ്ദീൻ പോലിസിൻ്റെ അന്വേഷണം മനസ്സിലാക്കി ചെന്നൈയിലെ കാമുകിയുടെ അടുത്ത് എത്തുകയായിരുന്നു.

ഇയാൾ സംസ്ഥാനത്ത് മറ്റ് പല യുവതികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് ഉപയോഗിച്ച് വിവാഹ വാഗ്ദാനം നൽകി യുവതികളെ ദുരുപയോഗം ചെയ്ത് വരുന്ന വിവരം പോലിസ് അന്വേഷിച്ച് വരികയാണ്.പൊന്നാനി കോടതി അക്രമ അടി പിടി കേസിൽ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പൊന്നാനി അഴീക്കൽ സ്വദേശി മസാൻ്റകത് ഷഫീക്കിനെയും ചെന്നൈയില് നിന്ന് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ അൻസാറിനെയും സൈനുദീനെയും കോടതി റിമാൻഡ് ചെയ്തു.പൊന്നാനി പോലിസ് ഇൻസ്പെക്ടർ എസ്.അഷറഫ് ൻ്റെയൂം എസ്ഐ ബിബിൻ സി വി യുടെയും നേതൃത്വത്തിൽ എസ്ഐ ടി.എം.വിനോദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ.പ്രശാന്ത് കുമാർ ‘എസ് എ , എസ്ഐ നൗഷാദ് എന്നിവർ അടങ്ങിയ സംഘം ആണ് ചെന്നൈയിലെത്തി മൂന്ന് പേരെയും വിവിധ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *