Breaking
Wed. Jul 1st, 2026

മാറഞ്ചേരി: ബ്ലഡ് ഡോണേഴ്‌സ് കേരള (BDK) മലപ്പുറം – പൊന്നാനി താലൂക്ക് കമ്മിറ്റിയും മാറഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യാസ്സ് മാറഞ്ചേരി, പെരിന്തൽമണ്ണ ഗവ. (IMA) ബ്ലഡ് സെന്റർ എന്നിവയുടെ സഹകരണത്തോടെ മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) വെച്ചായിരുന്നു ക്യാമ്പ്.

​ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ നിർവഹിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ മൂത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ ഷിജിൽ മുക്കാല, മുസ്തഫ, സംഗീത രാജൻ, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഹഫീസ് എന്നിവർ സംസാരിച്ചു.

​ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ 60 പേരിൽ, 18 പുതു രക്തദാതാക്കളും 2 വനിതകളും ഉൾപ്പെടെ 45 പേർ രക്തദാനം നിർവ്വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ലബോറട്ടറിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയവും നടത്തിയിരുന്നു.

​കൂടുതൽ ആളുകളെ ക്യാമ്പിൽ പങ്കാളികളാക്കാൻ മാറഞ്ചേരി യാസ്സ് ക്ലബ് അംഗങ്ങൾ നടത്തിയ സജീവ പ്രവർത്തനങ്ങളെ ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവൺമെന്റ് ബ്ലഡ് ബാങ്കും പ്രത്യേകം പ്രശംസിച്ചു. മികച്ച സംഘാടനത്തിന് യാസ്സ് ക്ലബ്ബ് പ്രവർത്തകർക്ക് ഇരു സംഘടനകളും ചേർന്ന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. പെരുമ്പടപ്പ് റൈറ്റ്‌സ് പാലിയേറ്റീവ് കെയർ പ്രവർത്തകരും ക്യാമ്പിലെത്തി രക്തദാനം നിർവ്വഹിച്ചു.

​യാസ്സ് മാറഞ്ചേരി പ്രവർത്തകരായ ഹിജാസ് മാറഞ്ചേരി, ഹാഷിം മാറഞ്ചേരി, റഹീസ് എന്നിവരും, ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ-താലൂക്ക് ഭാരവാഹികളായ നൗഷാദ് അയങ്കലം, അഷ്കർ വട്ടംകുളം, ആരിഫ മാറഞ്ചേരി, അമീൻ മാറഞ്ചേരി, ദിവ്യ പ്രമോദ്, ഫെമിന, സീനത്ത് ഷാഫി, അഭിലാഷ് കക്കിടിപ്പുറത്ത്, അജി കോലളമ്പ്, ഷാഫി മാരാമുറ്റം, സി.ടി സലീം തവയിൽ തുടങ്ങിയവരും ക്യാമ്പിന് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *