Breaking
Thu. Oct 1st, 2026

തെരുവുനായ്ക്കളിൽനിന്ന് രക്ഷിക്കണം; വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ

ചങ്ങരംകുളം : തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെതുടർന്ന് കളിക്കാനും പഠിക്കാനും പോകാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി ഒരു കൂട്ടം വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി.ഞായറാഴ്ച രാവിലെ 11-ഓടെയാണ് ചങ്ങരംകുളം സ്റ്റേഷൻ കൗതുകം നിറഞ്ഞ പരാതിക്ക് സാക്ഷ്യം വഹിച്ചത്.ആലങ്കോട് അവറാൻപടിയിലെ എട്ട് വിദ്യാർഥികളാണ് സഹായ ഭ്യർഥനയുമായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്.സഹപാഠികളായ 20 പേരുടെ ഒപ്പ് ശേഖരിച്ചുകൊണ്ട് എഴുതി തയ്യാറാക്കിയ പരാതി ചങ്ങരംകുളം സിഐ ഷൈനിന് ഇവർ നൽകി.കുട്ടികളുടെ പരാതി അനുഭാവപൂർവ്വം കേട്ട സിഐ ഷൈൻ ആവശ്യമായ ഇടപെടൽ നടത്താമെന്ന് പറഞ്ഞ് കൈപ്പറ്റ് രശീതി നൽകി കുട്ടികളെ ആശ്വസിപ്പിച്ചാണ് പറഞ്ഞുവിട്ടത്. വിദ്യാർഥികളായ ഷയാൻ, സുൽത്താൻ, മുഹമ്മദ് അദ്നാൻ, ഷഹാൻ, ദിൽരൂപ്, ഷാമിൽ, സിനാൻ, ഫവാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *