Breaking
Sun. Aug 16th, 2026

അധികൃതരുടെ അനാസ്ഥ : ലക്ഷങ്ങൾ വിലയുള്ള കാർഷിക ഉപകരണം നശിക്കുന്നു

ചങ്ങരംകുളം : പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള നെൽ കർഷകരുടെ നെല്ല് കാറ്റത്ത് ഉണക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച യന്ത്രം അധികൃതരുടെ അനാസ്ഥ മൂലം പാടത്ത് കിടന്ന് നശിക്കുന്നു.2022/2023 സാമ്പത്തിക വർഷം15 ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിച്ച യന്ത്രമാണ് നശിക്കുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കർഷകരുടെ സാനിദ്ധ്യത്തിൽ വിപുലമായി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ഉത്ഘാടനം ചെയ്തതാണ്. പൊതുജനത്തിന്റെ നികുതി വിഹിതം കൊണ്ടു വാങ്ങിച്ച യന്ത്രം കഴിഞ്ഞ 10 മാസമായി കോലത്ത്‌ പാടത്തു വെയിലും മഴയും മഞ്ഞും ഏറ്റു കിടന്നു നശിക്കുന്നു കർഷകരും കർഷക സംഘടനകളും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടും കാർഷിക യന്ത്രം ഇതുവരെയും മാറ്റിയിട്ടില്ല. അടിയന്തരമായി കാർഷിക ഉപകരണം എടുത്തു മാറ്റാൻ ബ്ലോക്ക്‌ പഞ്ചായത്ത് അധികൃതരും പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടറും ഇടപെടണമെന്ന് കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ശ്രീകുമാർ പെരുമുക്ക് അദ്ധ്യക്ഷത വഹിച്ചു.പി.കെ. അബ്‌ദുല്ലകുട്ടി വി.കമറുദ്ധീൻ.ഷംസീർ മണാളത്ത്.സിവി.ഗഫൂർ കുഞ്ഞിപ്പ ആലംകോട്. എൻ വി. സുബൈർ ബീരാൻ പന്താവൂർ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *