കുറ്റിപ്പുറം : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും സർദാർ വല്ലഭ്‌ഭായി പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനവുമായ ഒക്ടോബർ 31-ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണസമ്മേളനവും നടന്നു. മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷനായി.മഠത്തിൽ ശ്രീകുമാർ, കെ.പി. അസീസ്, എ.എ. സുൽഫിക്കർ, പി. മനോജ്, പി.വി. മോഹനൻ, ബാലഭാസ്‌കർ, ടി.കെ. സക്കീർ, പ്രവീൺ പാഴൂർ, ഹമീദ് പാണ്ടിക ശാല, ഇ. ഭാസ്‌കരൻ തുടങ്ങിയവർ പങ്കെടുത്തു.
താനൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി അനുസ്‌മരണം സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാനസമിതിയംഗം ആർ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. ശശികുമാർ അധ്യക്ഷനായി. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അഡ്വ. എ.എം. റഫീഖ്, കെ.വി. ഫിർദൗസ്, ടി.വി. അഷറഫ്, യു.പി. ലത്തീഫ്, വി.വി. ഉണ്ണി, കെ. നിസാറലി, പി. ഷാജി എന്നിവർ സംസാരിച്ചു.ഒഴൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണയോഗം ഡിസിസി എക്സിക്യുട്ടീവ് അംഗം പൊട്ടൻബേരി വാസു ഉദ്ഘാടനംചെയ്തു. ഒഴൂർ മണ്ഡലം പ്രസിഡൻറ് ഹനീഫ കളിയാട്ട് അധ്യക്ഷനായി

