Breaking
Sun. Aug 16th, 2026

11 ഏക്കർ കൃഷി; ആശ പ്രവർത്തനവും

എടപ്പാൾ : നെല്ല്, വാഴ, പച്ചക്കറി, പൂവ്, അസോള… ചെയ്യാൻപറ്റുന്ന എല്ലാ കൃഷികളും ഒപ്പം പശുവളർത്തൽ, മണ്ണിര കമ്പോസ്റ്റ് നിർമാണവും ബാക്കിയുള്ള സമയങ്ങളിൽ ആശ പ്രവർത്ത നവും. വട്ടംകുളം പഞ്ചായത്തിലെ ചേകന്നൂരിലെ ഓണംപറമ്പിൽ ഗിരിജയുടെ പ്രവർത്തനം ഒരു പാഠപുസ്തകമാണ്. 15 വർഷത്തോളമായി ഭർത്താവ് മോഹനനൊപ്പമാണ് അൻപത്തിനാലു കാരിയായ ഗിരിജയുടെ ഈ പ്രവർത്തനം തുടങ്ങിയിട്ട്. സ്വന്തമായി 60 സെന്റ്‌ ഭൂമിയാണ് ഇവർക്കുള്ളത്. അതിലായിരുന്നു തുടക്കം. പിന്നീട് കിട്ടാവുന്ന ഭൂമിയെല്ലാം പാട്ടത്തിനെടുത്ത്‌ കൃഷി തുടങ്ങി. ജോലിക്കാരൊന്നും അധികമില്ല. വയലിൽ നടാനും ചില പണികൾക്കും മാത്രമാണ് തൊഴിലാളികളെ വിളിക്കുക. വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്ന ക്രമത്തിലാണ് നെൽക്കൃഷി. അതുകൊണ്ട് ഞങ്ങൾക്കുതന്നെ ചെയ്യാനാ വും വിധമാണ് എല്ലാം ഷെഡ്യൂൾ ചെയ്യുക -ഗിരിജ പറയുന്നു. ഗിരിജയുടെ കാർഷികവൃത്തി യിലെ മികവു കണ്ടറിഞ്ഞ് മലപ്പുറം ജില്ലയിലെ മികച്ച കർഷകയായി തിരഞ്ഞെടുത്തിരുന്നു. നാടിന് അഭിമാനമായി മാറിയ ഗിരിജയെ കേരളപ്പിറവി ദിനത്തിൽ നാട് ആദരിക്കുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *