Breaking
Thu. Oct 1st, 2026

കുടുംബാരോഗ്യ കേന്ദ്രത്തിൽ കുത്തിയിരിപ്പ് സമരം

എരമംഗലം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മാറഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻപിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.രാത്രികാല ഒപി തുടങ്ങുന്നതിനും ഫിസിയോതെറാപ്പി സെന്റർ കൃത്യമായി തുറന്നു പ്രവർത്തിക്കുന്നതിനും ബോർഡ് യോഗത്തിൽ നൽകിയ ഉറപ്പ് ബ്ലോക്ക് പ്രസിഡന്റ് പാലിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു കുത്തിയിരിപ്പു സമരം. അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഈ ആരോഗ്യകേന്ദ്രത്തെ സംസ്ഥാനസർക്കാരും ബ്ലോക്ക് പഞ്ചായത്ത്‌ എൽഡിഎഫ് ഭരണസമിതിയും തകർക്കാൻ ശ്രമിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു.

ആഴ്ചയിൽ മൂന്നുദിവസം സേവനം ലഭ്യമായിരുന്ന ഫിസിയോതെറാപ്പി സെന്റർ നിലവിൽ പ്രവർത്തനംനിലച്ച മട്ടാണ്. സമരം മുസ്‌ലിംലീഗ് പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷെമീർ ഇടിയാട്ടേൽ ഉദ്ഘാടനംചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പോഴത്ത് നൂറുദ്ദീൻ, കെ.സി. ഷിഹാബ്, പി. റംഷാദ്, റീസാ പ്രകാശ്, ജമീല മനാഫ് എന്നിവർ നേതൃത്വംനൽകി. എ.കെ. ആലി, കെ. മാധവൻ, റസാക്ക് നാലകത്ത്, വിനു എരമംഗലം, കെ. നൗഷാദ്, സി.പി. ഇബ്രാഹിം, ടി. ശ്രീജിത്ത്, കാദർ എനു തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *