Breaking
Sun. Aug 16th, 2026

ഒഴിവുവേളകൾ ഇനി നരണിപ്പുഴയോരത്ത്

എരമംഗലം : കുടുംബത്തോടൊപ്പം ഇത്തിരി നേരം ഒരുമിച്ചിരിക്കാനായി നരണിപ്പുഴയുടെ തീരം ഒരുങ്ങി.പുഴയുടെയും പൊന്നാനി കോൾപ്പടവിന്റെയും സൗന്ദര്യവും ആസ്വദിച്ച് ഒന്നിച്ചിരിക്കാ നായി ഒരുങ്ങിയ നരണിപ്പുഴ ഹാപ്പിനെസ് പാർക്ക് ശനിയാഴ്ച നാടിനു സമർപ്പിക്കും.വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ ചെലവിട്ടാണ് നരണിപ്പുഴ യോരത്ത് ഹാപ്പിനസ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ വിവിധ റൈഡു കൾ  ഉൾപ്പെടെയുള്ള ഉപകരണങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.കേരളപ്പിറവി ദിനമായ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ജില്ലാകളക്ടർ വി.ആർ. വിനോദ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. വെളിയങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷനാവും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ഇ. സിന്ധു മുഖ്യാതിഥിയാവും.

Related Post

Leave a Reply

Your email address will not be published. Required fields are marked *