Breaking
Sun. Aug 16th, 2026

പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ സ്വാശ്രയ സംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഒരു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള, 10 പട്ടികജാതി അംഗങ്ങളോ 80 ശതമാനം പട്ടികജാതി വനിതാ അംഗങ്ങളോ ഉള്ള സംഘങ്ങള്‍ക്ക് അപേക്ഷി ക്കാം. 15 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള പ്രോജക്ടുകള്‍ക്ക്, 75 ശതമാനം ധനസഹായമായി (പരമാവധി 10 ലക്ഷം രൂപ) ലഭിക്കും. ബാക്കി 25 ശതമാനം തുക ബാങ്ക് ലോണ്‍ മുഖേന കണ്ടെത്തണം. അര്‍ഹരായ സംഘങ്ങള്‍ പ്രോജക്ട് റിപ്പോര്‍ട്ടിനൊപ്പമുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 11 നകം ലഭ്യമാക്കണം. ഫോണ്‍-0483- 2734901.

Related Post

Leave a Reply

Your email address will not be published. Required fields are marked *