Breaking
Thu. Oct 1st, 2026

ചെളിപിടിച്ച ട്രാഫിക് സിഗ്നലുകൾ; ഒടുവിൽ വിദ്യാർഥികളെത്തി വ‍‍ൃത്തിയാക്കി

തിരൂർ : തകർന്നും മാഞ്ഞും ട്രാഫിക് മുന്നറിയിപ്പ്‌ ബോർഡുകൾ. ഒടുവിൽ വിദ്യാർഥികളെത്തി വൃത്തിയാക്കി.തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജിലെ എൻഎസ്എസ് ടെക്നിക്കൽ സെൽ വിദ്യാർഥികളാണ് തിരൂർ-ചമ്രവട്ടം റോഡരികിലെ ചെളിപിടിച്ച്‌ മാഞ്ഞുപോയ ട്രാഫിക് മുന്നറിയിപ്പ് ബോർഡ് വൃത്തിയാക്കിയത്.മുന്നറിയിപ്പ്‌ ബോർഡുകൾ നശിച്ചതിനെക്കുറിച്ച്  റിപ്പോർട്ട് ചെയ്തിരുന്നു. ഡിവൈഎസ്‍പി എ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു.എംവിഐ ടി.പി. സുരേഷ് ബാബു, എഎംവി ഐ. അബ്ദുൾ കരീം ചാലിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മാരായ എസ്. അൻവർ, എം.ടി. ജംഷീദ്, മനാഫ് പൂന്തല എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *