Breaking
Mon. Aug 17th, 2026

ഓപ്പൺ ജിം ഉദ്ഘാടനം. നിർവ്വഹിച്ചു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 669000 രൂപ അടങ്കലിൽ നടപ്പിലാക്കുന്ന പൊതുസ്ഥലത്ത് ഓപ്പൺ ജിം ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ നിർവച്ചിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്തിൽ റർബൻ പദ്ധതിയിൽ ഉൾപ്പെടുത്തി തവനൂർ നിയോജക മണ്ഡലം എം. എൽ.എ ഡോ: കെ.ടി ജലീൽ ഉദ്ഘാടനം നിർവഹിച്ച അയിലക്കാട് കായലോരം പാർക്കിൽ ആണ് ഓപ്പൺ ജിം ഒരുക്കിയിട്ടുള്ളത്. ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഇതിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യംവെക്കുന്നത് എന്ന് ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സി.രാമകൃഷ്ണൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി.പി മോഹൻദാസ് , ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ: ആർ ഗായത്രി, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സുബൈദ ,വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത, ബ്ലോക്ക് അംഗങ്ങളായ ഷീജ, ജയശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *