ചങ്ങരംകുളം : ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജുക്കേഷൻ സംസ്ഥാന തല ആർട്ടോറിയത്തിൽ കലാകിരീടം നേടിയ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർഥികൾക്ക് കാമ്പസിൽ വരവേൽപ്പ്. മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. അനുമോദന സംഗമം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കല അക്രമത്തിലേക്കു നയിക്കില്ലെന്നും കലാവാസനകൾ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ മനുഷ്യരിൽ പാരസ്‌പര്യ ത്തിന്റെ സ്നേഹോത്സവങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. വാരിയത്ത് മുഹമ്മദലി അധ്യക്ഷനായി. കെ. സിദ്ദീഖ് മൗലവി അയിലക്കാട് പ്രഭാഷണം നടത്തി. എം.പി. ഹസൻ ഹാജി, വി.പി. ശംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, പി.പി. നൗഫൽ സഅദി, ടി.സി. അബ്ദുറഹ്‌മാൻ, കെ.എം. ശരീഫ് ബുഖാരി, കെ.പി.എം. ബഷീർ സഖാഫി, പി. മുഹമ്മദ് സലീം, ഹബീബുറഹ്‌മാൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

