Breaking
Sun. Aug 16th, 2026

എൽഡിഎഫ് വികസന മുന്നേറ്റജാഥ തുടങ്ങി

പൊന്നാനി : പത്തുവർഷമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചും തുടർഭരണത്തിന് ജനങ്ങളോട് അഭ്യർഥിച്ചും എൽഡിഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി വികസന മുന്നേറ്റജാഥ തുടങ്ങി. ബിയ്യം സെന്ററിൽനിന്ന് ആരംഭിച്ച ജാഥ സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി. സത്യൻ ഉദ്ഘാടനംചെയ്തു. എ.കെ. ജബ്ബാർ അധ്യക്ഷനായി. ചമ്രവട്ടം ജങ്ഷനിലെ സ്വീകരണത്തിനുശേഷം ചന്തപ്പടിയിൽ സമാപിച്ചു.

സിപിഎം പൊന്നാനി ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ്കുഞ്ഞി ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി കെ.കെ. ബാബു വൈസ്‌ ക്യാപ്റ്റനും ഐഎൻഎൽ സംസ്ഥാന സെക്രട്ടറി ഒ.ഒ. ഷംസു മാനേജരുമാണ്. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഇ. സിന്ധു ഉദ്ഘാടനംചെയ്തു. എവറസ്റ്റ് ലത്തീഫ് അധ്യക്ഷനായി. ബുധാനാഴ്ച മൂന്നിന് കൊല്ലൻപടിയിൽനിന്ന് ആരംഭിക്കുന്ന കാൽനടജാഥ പൊന്നാനി ബസ്‌സ്റ്റാൻഡിൽ സമാപിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *