Breaking
Sun. Aug 16th, 2026

എകെടിഎ എരമംഗലം യൂണിറ്റ് കൺവെൻഷൻ

എരമംഗലം : തെരുവുനായ്‌ക്കളുടെ ആക്രമണം തടയാൻ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്ന് ഓൾ കേരളാ ടെയ്‌ലേഴ്സ് അസോസിയേഷൻ (എകെടിഎ) എരമംഗലം യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.എരമംഗലം യു. അബൂബക്കർ സ്മാരകഹാളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാജൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയൻ അധ്യക്ഷനായി. സെക്രട്ടറി ഗീതാനാഥ് പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു.എകെടിഎ അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. മുതിർന്ന തയ്യൽത്തൊഴിലാളികളെ ആദരിച്ചു.ഏരിയാ പ്രസിഡന്റ് കെ.എ. ബാലൻ, സെക്രട്ടറി പി.കെ. രവി, റിൻസി, ബൈജു പൂക്കയിൽ, ഗീതാനാഥ്, രാജി രാജൻ, താര, ബിബിന എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *