Breaking
Thu. Jun 18th, 2026

തിരൂർ : കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിന്റെ ആക്റ്റ് പുരസ്കാരം ആക്റ്റ് അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ തിരൂർ ടൗൺഹാളിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ നടൻ ശിവജി ഗുരുവായൂരിന് സമർപ്പിച്ചു.നാടകങ്ങളെ ജനകീയവത്കരിക്കാൻ വേണ്ടി അടുത്തവർഷം മുതൽ ആക്റ്റ് നാടകമേളയിലെ നാടകങ്ങൾ ഡിജിറ്റലാക്കി സൂക്ഷിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. അഡ്വ. വിക്രംകുമാർ മുല്ലശ്ശേരി അധ്യക്ഷനായി. ആസ്വാദക നിലവാരം നഷ്ടപ്പെട്ട സമൂഹമാണ് ഇന്നുള്ളതെന്ന് ശിവജി ഗുരുവായൂർ പറഞ്ഞു. നിർമ്മാല്യം നാടകമാക്കി അവതരിപ്പിക്കാൻ കഴിയില്ല. പഴയ കാലത്തെ നാടകം വേദിയിൽ അവതരിപ്പിക്കാൻ കഴിയാത്ത ജാതി, മത അന്തരീക്ഷമാണ് ഇന്നുള്ളതെന്നും ശിവജി പറഞ്ഞു. സരസ്വതി നമ്പൂതിരി, കോട്ടയിൽ അബ്ദുൾ ലത്തീഫ്, ഡോ. എം.എൻ. അബ്ദുറഹ്‌മാൻ, മനോജ് ജോസ്, കൈനിക്കര ഷാഫി ഹാജി, എം.കെ. അനിൽകുമാർ, അബ്ദുൾ ഖാദർ തിരൂർ, പി. സുനിൽകുമാർ, വി.വി. സത്യാനന്ദൻ, കരീം മേച്ചേരി, എ.കെ. പ്രേമചന്ദ്രൻ, സന്തോഷ് മേനോൻ, എ. കേശവൻ, കെ.പി. സാജു എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ നാടകം അവതരിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *