എടപ്പാൾ: കുട്ടികളുടെ സംരക്ഷണവും, അവകാശവും ഉറപ്പു വരുത്തുവാനും,സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി ‘സോക്കർ ഫസ്റ്റ് ‘ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനും, വടംവലി മത്സരത്തിനും തവനൂരിൽ തുടക്കമായി.ജില്ലയിലെ ഏഴു ബാലസംരക്ഷണ സ്ഥാപന ങ്ങളിൽ നിന്ന് ഒൻപത് ഫുട്ബോൾ ടീമുകൾ, അഞ്ച് ബാലസംരക്ഷണ സ്ഥാപനങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ഏഴു വടംവലി ടീമുകൾ,സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സൗഹൃദ ക്രിക്കറ്റ് ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.ഫുഡ്ബോൾ, വടംവലി, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ നടന്നു.വനിതാ ശിശു വികസന വകുപ്പ്,ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തവനൂർ ചിൽഡ്രൻസ് ഹോം ടർഫിൽ സംഘടിപ്പിച്ച പരിപാടി
ജില്ലാ ചൈൽഡ് പ്രൊട്ടഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രൊട്ടഷൻ ഓഫീസർ എ.കെ.മുഹമ്മദ് സാലിഹ് അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ എ.മമ്മു, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ സതീഷ്, ജുവനൽ ജസ്റ്റിസ് ബോർഡ് മെമ്പർ ശ്രീജ പുളിക്കൽ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ.പി.സൈനബ, ലീഗൽ കം പ്രൊബേഷൻ ഓഫീസർ പി.ഫവാസ് ,തിരൂർക്കാട് ഓർഫനേജ് സെക്രട്ടറി സി.എച്ച്.ഫാറൂഖ്, മുല്ലപ്പള്ളി ബാലചന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു. തവനൂർ ചിൽഡ്രൻസ് ഹോം, ഗേൾസ് എൻട്രി ഫോം, സിൽ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹോമിനിയംശിശുദിന വാരാഘോഷത്തിൻ്റെ ഭാഗമായി നവംബർ 14 മുതൽ 20 വരെയാണ് വിവിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

