Breaking
Sun. Aug 16th, 2026

മിനിപമ്പയിലെത്തുന്ന തീർഥാടകർ നിരാശരായി മടങ്ങുന്നു

തവനൂർ : ശബരിമല ഇടത്താവളമായിരുന്ന മിനിപമ്പയിൽ ഇത്തവണ സൗകര്യങ്ങളില്ലാത്ത തിനാൽ തീർഥാടകർ നിരാശരായി മടങ്ങുന്നു. എന്നാൽ, പുഴയുടെ മറുകരയിലൂടെ തീർഥാകർ പുഴയിലേക്കിറങ്ങുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്.മിനിപമ്പയിൽ സുരക്ഷാ മുന്നറിയിപ്പുകൾ മാത്രം ഒരുക്കിയാൽ മതിയെന്നാണ് ഇത്തവണ അധികൃതരുടെ തീരുമാനം. എന്നാൽ, വേണ്ടത്ര ലൈഫ് ഗാർഡുകളെ നിയമിച്ചിട്ടില്ല. ഭാരതപ്പുഴയിലെ സ്ഥിരം അപകടമേഖല യാണിത്. പുഴയിൽ യാതൊരുവിധ സുരക്ഷാ സംവിധാനവുമില്ല. കൂട്ടമായെത്തുന്ന തീർഥാടകർ പുഴയിലിറങ്ങുന്നത് ലൈഫ് ഗാർഡ് തടയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീർഥാടകർ മറുകര യിലൂടെ പുഴയിലിറങ്ങാൻ പോകുന്നത്.

ഇവിടെ രക്ഷാപ്രവർത്തകരുടെ സേവനംപോലുമില്ല. തീർഥാടകർ മറുകരയിലൂടെ പുഴയിലിറ ങ്ങുന്നത് തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കാൻ കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. നടപ്പാതയില്ലാത്ത കുറ്റിപ്പുറം പാലത്തിലൂടെയാണ് കുട്ടികളുൾ പ്പെടെയുള്ള തീർഥാടകർ മറുകരയിലേക്ക് നടക്കുന്നത്. ഇതും അപകട ഭീഷണിയുയർത്തു ന്നുണ്ട്.മിനിപമ്പയിൽ വിരിവെക്കുന്നതിനും പാർക്കിങ്ങിനും സൗകര്യമില്ലാത്തതിനാൽ തീർഥാടകരെത്തുന്നത് നിയന്ത്രിക്കാനും മിനിപമ്പ ഇടത്താവളമല്ലെന്നും പുഴയിലിറങ്ങുന്നത് അപകടമാണെന്നും സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാനുമാണ് അധികൃതരുടെ തീരുമാനം. ദേശീയപാതയോരത്ത് വാഹനംനിർത്തി ഭക്ഷണം പാകംചെയ്ത് കഴിച്ചാണ് ചില തീർഥാടകർ മടങ്ങുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *