Breaking
Sun. Aug 16th, 2026

തിരഞ്ഞെടുപ്പിന്റെ പവിത്രത നഷ്ടപ്പെട്ടു -സെബാസ്റ്റ്യൻ പോൾ

തിരൂർ : തിരഞ്ഞെടുപ്പിന്റെ പവിത്രത നഷ്ടപ്പെട്ട കാലഘട്ടമാണിതെന്ന് ഡോ. സെബാസ്റ്റ്യൻപോൾ പറഞ്ഞു. തിരൂരിൽ എൽഡിഎഫ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച എസ്ഐആർ സംഘ് പരിവാർ ഗൂഢാലോചനയുടെ കാണാപ്പുറങ്ങൾ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയുടെ ഇംഗിതത്തിനനുസരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രവർത്തിക്കു കയാണ്.കൊച്ചിയിലുൾപ്പെടെ സേവനംചെയ്ത സ്ഥലത്തെല്ലാം വിശ്വാസ്യത നഷ്ടപ്പെടുത്തിയ വ്യക്തിയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ ദുരൂഹത നിറഞ്ഞതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ എസ്ഐആർ നടപ്പാക്കുന്നത് ദുരൂഹതയുണ്ടാക്കുന്നു.വോട്ടർപ്പട്ടികയുടെ നവീകരണം സുതാര്യമായിരിക്കണ മെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. വി. പത്മകുമാർ അധ്യക്ഷനായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *