Breaking
Sat. Jun 20th, 2026

തിരൂർ : നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ് , ബിജെപി , എസ്ഡിപിഐ, സ്വതന്ത്രസ്ഥാനാർഥി കൾ നാമനിർദേശ പത്രികകൾ നൽകി. കഴിഞ്ഞദിവസം നൽകാൻ കഴിയാത്ത യുഡിഎഫ് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. എൽഡിഎഫ് സ്ഥാനാർഥികളിൽ പത്രിക നൽകാൻ ബാക്കിയുള്ളവർ വെള്ളിയാഴ്ച നൽകും.ബിജെപി സ്ഥാനാർഥികൾ പത്രിക നൽകി. നിലവിലെ ബിജെപി കൗൺസിലർ നിർമല കുട്ടികൃഷ്ണൻ വെള്ളിയാഴ്ച പത്രിക നൽകും. ഒന്നു മുതൽ 20 വാർഡുകളിലേക്ക് 71 പത്രികകളും 21 മുതൽ 40 വരെ വാർഡുകളിലേക്ക് 96 പത്രികയുമാണ് ഇതുവരെ നൽകിയത്.

കുറ്റിപ്പുറത്ത് യുഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികൾ വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. മുസ്‍ലിംലീഗ് സ്ഥാനാഥികൾ മുസ്‍ലിംലീഗ് ഓഫീസിൽനിന്ന് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ ഘോഷയാത്രയായി കുറ്റിപ്പുറം നഗരത്തിലെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും കൂടെച്ചേർന്നു. കോൺഗ്രസ് സ്ഥാനാർഥിയും മണ്ഡലം പ്രസിഡന്റുമായ പാറക്കൽ ബഷീറും സ്ഥാനാർഥിയും മുസ്‍ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ കൈപ്പള്ളി അബ്ദുള്ളക്കുട്ടിയും ചേർന്നാണ് ആദ്യ നാമനിർദേശപത്രികൾ റിട്ടേണിങ് ഓഫീസർ എൻ. അരവിന്ദാക്ഷൻ, അസി. റിട്ടേണിങ്‌ ഓഫീസർ മുഹമ്മദ് തസ്കിം എന്നിവർ മുൻപാകെ സമർപ്പിച്ചത്. നേതാക്കളായ ഉമ്മർ ഗുരുക്കൾ, സിദ്ദിഖലി രാങ്ങാട്ടൂർ, അബ്ദുറഹ്‌മാൻ, പി.വി. മോഹനൻ, മഠത്തിൽ ശ്രീകുമാർ, ഹുസൈൻ കൊട്ടിലുങ്ങൽ, പുലാട്ടിൽ കുഞ്ഞാപ്പുട്ടി, ഹമീദ് പാണ്ടികശാല തുടങ്ങിയവർ പങ്കെടുത്തു. 23 വാർഡുകളിലെ സ്ഥാനാർഥികളാണ് പത്രിക നൽകിയത്. നാലാംവാർഡിലെ സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതിനാൽ നാമനിർദേശപത്രിക സമർപ്പിച്ചില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *