Breaking
Thu. Oct 1st, 2026

ചാലിശ്ശേരി പള്ളിയിലെ വലിയ പെരുന്നാളാഘോഷം

ചങ്ങരംകുളം : ചാലിശ്ശേരി സെയ്ൻറ് പീറ്റേഴ്‌സ് ആൻഡ് സെയ്ൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർഥനയ്ക്ക് ജേക്കബ് ചാലിശ്ശേരി കോർ-എപ്പിസ്‌കോപ്പ മുഖ്യകാർമികനായി.വിശുദ്ധ കുർബാനയ്ക്ക് ഫാ. ബാബു ചാത്തനാട്ട് മുഖ്യകാർമികത്വം വഹിച്ചു. പെങ്ങാമുക്ക് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേസിൽ കൊല്ലാർമല്ലി മധ്യസ്ഥപ്രാർഥന നടത്തി. വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ഫാ. തോമസ് ചീരൻ, ഫാ. ജയേഷ് ജേക്കബ് എന്നിവർ സഹകാർമി കരായി. ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *