Breaking
Thu. Jun 18th, 2026

എരമംഗലം : കർഷകദ്രോഹ, ജനദ്രോഹ നടപടി സ്വീകരിക്കുന്ന വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയെ താഴെയിറക്കാൻ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് നരണിപ്പുഴ-കുമ്മിപ്പാലം കോൾ കർഷക സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. കോൺഗ്രസ്‌ വെളിയങ്കോട് ബ്ലോക്ക്, മണ്ഡലം അധ്യക്ഷനായി ദീർഘകാലം പ്രവർത്തിച്ച ഡോ. ശങ്കരനാരായണൻ ചെയർമാനും പ്രവാസി കോൺഗ്രസ്‌ സ്ഥാപകനും ആദ്യകാല സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഉമ്മർ എരമംഗലം വൈസ് ചെയർമാനുമായ കോൾ കർഷക സംരക്ഷണസമിതി എൽഡിഎഫ് സ്ഥാനാർഥികളെ പിന്തുണക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് റിട്ട. പ്രിൻസിപ്പൽ കൂടിയായ ഡോ. ശങ്കരനാരായണനും ഉമ്മർ എരമംഗലവും ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. ഇരുവരും കർഷകസംഘം എരമംഗലം വില്ലേജ് സെക്രട്ടറി എം. പ്രകാശനിൽനിന്ന് അംഗത്വം സ്വീകരിച്ചു.യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് ഡോ. പി. ശങ്കരനാരായ ണൻ, ഉമ്മർ എരമംഗലം, ഹരിദാസ് പന്തായിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *