Breaking
Thu. Oct 1st, 2026

രണ്ട് ബ്ലോക്ക് കോൺഗ്രസ്സെക്രട്ടറിമാർ രാജിവെച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് കോൺഗ്രസിനെ ഒരു മതത്തിന്റെ മാത്രം പാർട്ടിയാക്കി നേതൃത്വം മാറ്റുന്നതായാരോപിച്ച് രണ്ടു കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിമാർ രാജിവെച്ചു. ആനന്ദൻ മൂർഖത്ത്, ഭാസ്കരൻ ഇറക്കിങ്ങൽ എന്നിവരാണ് തിങ്കളാഴ്ച ബ്ളോക്ക് പ്രസിഡന്റ് വിനു പുല്ലാനൂരിന് നേരിട്ട് രാജിക്കത്തു നൽകിയത്‌.കുറ്റിപ്പുറത്ത് കോൺഗ്രസ് നേതൃത്വ നിരയിലേക്ക് ഒരു വിഭാഗ ത്തെ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും സ്ഥാനാർഥിപ്പട്ടികയിലും വിഭാഗീയത തുടർന്ന തായും ഇവർ ആരോപിച്ചു. നേതൃത്വത്തിന്റെ ഇത്തരം ശൈലികൾക്കെതിരേ പാർട്ടിയിൽ നിന്നുകൊണ്ടു പോരാടുമെന്നും ഇരുവരും പറഞ്ഞു. അര്യാടൻ ഫൗണ്ടേഷന്റെ സ്ഥാനമാനങ്ങൾ രാജിവെച്ചുള്ള കത്ത് ഉമ്മർ ഗുരുക്കളെ ഏൽപ്പിച്ചതായി ആനന്ദൻ മൂർഖത്ത് പറഞ്ഞു.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *