Breaking
Thu. Oct 1st, 2026

തീരദേശമേഖലയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം

തിരൂർ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തീരദേശമേഖലയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തിരൂർ ഡിവൈഎസ്‍പി ഓഫീസിൽ നടന്നു. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടം, മംഗലം, പുറത്തൂർ ഗ്രാമപ്പഞ്ചായത്തിലെ തീരദേശമേഖലയിലുൾപ്പെട്ട പ്രദേശങ്ങളിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗമാണ് നടന്നത്.യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടിയിലെ മുതിർന്ന നേതാക്കൾ സംസാരിച്ചു. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനും കലാശക്കൊട്ട് ഒഴിവാക്കാനും മേഖലയിൽ ശക്തമായ പോലീസ് പട്രോളിങ് നടത്താനും തീരുമാനിച്ചു. വരുംദിവസങ്ങളിൽ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ സർവകക്ഷിയോഗങ്ങൾ നടത്തും. തിരൂർ ഡിവൈഎസ്‍പി എ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. തിരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിഷ്ണു അധ്യക്ഷനായി. സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, എഎസ്ഐ അബ്ദുൾ കലാം എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *