Breaking
Wed. Aug 5th, 2026

എടപ്പാൾ ഉപജില്ലാതല ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാം

എടപ്പാൾ :എടപ്പാൾ ഉപജില്ലാതല ലിറ്റിൽ മാസ്റ്റേഴ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും  രക്ഷിതാക്കൾക്കും കുട്ടികൾക്കുള്ള ക്ലാസും എടപ്പാൾ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നടന്നു. ഡയറ്റ് സീനിയർ ലെക്ച്ചർ നിഷ പന്താവൂർ ഉദ്ഘാടനം ചെയ്തു. എൽഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷം നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികളുടെ സർവതോന്മുഖ വളർച്ച ഉറപ്പുരുത്തുന്ന സവിശേഷ ശിൽപശാലകൾ പരിപാടിയുടെ ഭാഗമായി നടക്കും.കുട്ടികളുടെ രക്ഷിതാക്കളും സ്കൂളുകളിലെ മെന്റർ അധ്യാപകരും, പ്രധാന അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. എടപ്പാൾ എഇഒ വി വി രമ അധ്യക്ഷയായി. ഡയറ്റ് ഫാക്കൽറ്റി എം വി രചന പദ്ധതി വിശദീകരിച്ചു. ബിപിസി ജിജി വർഗീസ് സംസാരിച്ചു. കോഡിനേറ്റർ സൂരജ് സ്വാഗതവും, എച്ച് എം ഫോറം പ്രതിനിധി ബീന നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *