എടപ്പാൾ: എടപ്പാളും പരിസരപ്രദേശത്തുമുള്ള വളർന്നുവരുന്ന എഴുത്തുകാരെയും അവരുടെ പുസ്തകങ്ങൾ കലാ-കായിക പ്രതിഭകൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന തിനു വേണ്ടിയും എടപ്പാൾ സാഹിത്യവേദി ‘യുവ പ്രതിഭകൾക്ക് ഒരു കൈത്താങ്ങ് ‘എന്ന പേരിൽ സംഘടന രൂപീകരിച്ചു. പ്രസിഡണ്ടായി സുമേഷ് ഐശ്വര്യ വൈ. പ്രസിഡന്റ്മാരായി അജ്മൽ എടപ്പാള്‍,റീജ ടീച്ചർ എന്നിവരെയും സെക്രട്ടറി ആയി നസീബ് എടപ്പാള്‍, ജോ: സെക്രട്ടറിമാരായി ഫൈസൽ,മുഹ്സിൻ ചേകന്നൂർ എന്നിവരെയും ട്രഷററായി അബ്ദുല്ല തൃക്കണാപുരം, പ്രോഗ്രാം എക്സിക്യൂട്ടീവ് മെമ്പർമാരായി പ്രകാശ് പുളിക്കപറമ്പിൽ, ജാഫർ കരിമ്പനക്കൽ,ഫക്രുദീൻ എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി നജ്മു എടപ്പാൾ, ബൈനേഷ്, റാഷിദ്, സന്തോഷ്, അസറുദീൻ, മനോജ്, ശിജിത്ത്, മിഥുൻ, സുധീർ, ഫസിലു, സെക്കീർ, സുനിൽ തുടങ്ങിയവരും രക്ഷാധികാരികൾ ആയി ഇ, പ്രകാശ്, സുരേഷ് ഇ നായർ, ശങ്കര നാരായണൻ, അസീസ് കരിമ്പനക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.സാഹിത്യ വേദിയുടെ ആദ്യഘട്ട പരിപാടിയുടെ ഭാഗമായി ഡിസംബർ ആറാം തീയതി ശനിയാഴ്ച 11 മണിക്ക് എടപ്പാളിന്റെ പുരാവൃത്തം എന്ന പുസ്തകത്തിൻറെ കവർപേജ് പ്രകാശനം എടപ്പാൾ വള്ളത്തോൾ ലൈബ്രറ്റി ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

