Breaking
Sun. Aug 16th, 2026

ഫാസ്റ്റ് ഫുഡ്:തെരുവുനാടകം അവതരിപ്പിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ :കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജീവീതശൈലീ രോഗപ്രതിരോധവും ഫാസ്റ്റ് ഫുഡും എന്ന പ്രമേയത്തിൽ തെരുവുനാടകം അവതരിപ്പിച്ചു.നിലമ്പൂർ പീ വീസ് മോഡൽ സ്കൂളിലെ മുഹമ്മദ് നജ്മൽ, നാസ്മിൻ, അക്ഷര ലക്ഷ്മി, ശിവാനി സുബോധ് ,അമിയ സെയിൻ , ലക്ഷ്മി കൃഷ്ണ, മേധാ, മുഹ്സിൻ, ഷഹാൻ ഷാജഹാൻ ,തൻസീമ, നിവേദ രാകേഷ് ,ഇലാൻ എന്നീ വിദ്യാർത്ഥികളാണ് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ ജീവിതശൈലിരോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നാടകം അവതരിപ്പിച്ചത്.

ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് അധ്യക്ഷനായി. മാനേജർ മജീദ് എഡിയൽ ഉദ്ഘാടനം ചെയ്തു. ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, നിലമ്പൂർ പീ വീസ് മോഡൽ സ്കൂൾ പ്രിൻസിപ്പാൾ ബിജു ജോസഫ് , കോഡിനേറ്റർ ഊർമിള,ഫസ് ലുറഹ്മാൻ , ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ ,പീവീസ് മോഡൽ സ്കൂളിലെ ഷർഷാദ് റെജീം , അബ്ദുൽ ജലീൽ, പി കെ ബിനു, സ്കൂൾ പ്രോഗ്രാം കോഡിനേറ്റർ പിവി സിന്ധു ,ബിബിൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *